വടകര എംയുഎംവിഎച്ച്എസ് സ്‌കൂള്‍ റണ്ണേഴ്‌സ് അപ്പ്

0
367

വടകര: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല അണ്ടര്‍ ഫിഫ്റ്റീന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വടകര എംയുഎംവിഎച്ച്എസ് സ്‌കൂള്‍ ടീം റണ്ണേഴ്‌സ് അപ്പ് നേടി. ടി.പി.അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്. റണ്ണേഴ്‌സ് അപ്പ് നേട്ടത്തിലൂടെ എംയുഎം ടീം സംസ്ഥാന തല മത്സരത്തിനും യോഗ്യത നേടി. നാല് മത്സരങ്ങളില്‍ വിജയം നേടിയതിന് ശേഷമാണ് എംയുഎം സ്‌കൂള്‍ ഫൈനലിലെത്തിയത്. ഫൈനലില്‍ കുറ്റിക്കാട്ടൂര്‍ എച്ച്എസുമായാണ് എംയുഎം ഏറ്റുമുട്ടിയത്. വിവിധ മത്സരങ്ങളില്‍ ഹബീബുല്‍ ബഷര്‍, അലി എന്നിവന്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.