ജ്ഞാന ജാലകം തുറന്ന് അധ്യാപക വിദ്യാര്‍ഥികള്‍

0
251

കുറ്റിയാടി: അറിവിന്റെ വിശാല നഭസിലേക്ക് ‘ജ്ഞാന ജാലകം’ തുറന്ന് അധ്യാപക വിദ്യാര്‍ഥികള്‍. കുറ്റിയാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ലൈബ്രറിയിലേയ്ക്ക് പഠനാര്‍ഹമായ 1500 ഓളം പുസ്തകങ്ങള്‍ നല്‍കാനുള്ള ബൃഹത് പദ്ധതിക്കാണ് ഇവര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
നാദാപുരം ടിഐഎം ബിഎഡ് സെന്ററിലെയും കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചക്കിട്ടപ്പാറ ബിഎഡ് സെന്ററിലെയും 16 അധ്യാപക വിദ്യാര്‍ഥികളാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്‌കൂളിലെ കുട്ടികളില്‍ നിന്നും സാമൂഹിക-സാംസ്‌കാരിക-സന്നദ്ധ സംഘടനകളില്‍ നിന്നും സംഭാവനയായി ശേഖരിച്ചു കൊണ്ടാണ് പുസ്തകങ്ങള്‍ നല്‍കുന്നത്.
അറിവിന്റെ പരസ്പര കൈമാറ്റങ്ങള്‍ ആധുനിക മനുഷ്യന്റെ നിലനില്‍പിന് ആധാരമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് പാറക്കല്‍ അബ്ദുള്ള എംഎല്‍എ പറഞ്ഞു. പദ്ധതിയിലേക്ക് സ്‌കൂള്‍ കുട്ടികളില്‍ നിന്ന് അദ്ദേഹം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് കെ.പി.അബ്ദുള്‍ റസാഖ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എ.എം.കുര്യന്‍, യുയുസി ജെ.എസ്.വിശ്വജിത്ത്, കെ.വി.സ്മിത, ബി.അര്‍ച്ചന, കേളോത്ത് റഷീദ്, സി.കെ.കുറ്റിയാടി, വി.വി.അനസ്, അന്‍വര്‍ കുറ്റിയാടി, എ.സി.സലാം, കുമ്പളങ്കണ്ടി കുഞ്ഞബ്ദുള്ള, ജില്‍നാരാജ്, കെ.പി.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.