റാങ്കിന്റെ തിളക്കത്തില്‍ നരിക്കൂട്ടുംചാല്‍

0
527

കുറ്റിയാടി: എംഡിഎസ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കോടെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കള്‍ സയന്‍സില്‍ (എംയിസ്) ഉപരി പഠനത്തിന് അര്‍ഹത നേടിയിരിക്കുകയാണ് നരിക്കുട്ടും ചാല്‍ സ്വദേശി എള്ളില്‍ മീത്തല്‍ ഡോ:നവാസ് മൊയ്തു. കോട്ടയം ഗവ:ദന്തല്‍ കോളജില്‍ നിന്ന് ബിഡിഎസ് പൂര്‍ത്തിയാക്കിയാണ് നവാസ് ഈ അപൂര്‍വനേട്ടം കൈവരിച്ചിരിക്കുന്നത്. എംയിസില്‍ ജനറല്‍ വിഭാഗത്തില്‍ മൂന്ന് സീററാണ് ഉള്ളത്. ഓറല്‍ മാര്‍ക്‌സിലോ ഫാഷന്‍ സര്‍ജറിയിലോ ഉപരിപഠനം നടത്താനാണ് നവാസിന് താല്‍പര്യം. എള്ളില്‍ മീത്തല്‍ മൊയ്തു ഹാജിയുടെയും സുബൈദയുടെയും മകനായ നവാസ് നരിക്കുട്ടും ചാലിലെ വേദിക വായനശാലയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.