അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു

0
1313

വടകര: ബൈക്കപടത്തില്‍ പെട്ട് ചികിത്സയിലായിരുന്നയാല്‍ മരിച്ചു. മടപ്പള്ളി കോളജിനടുത്ത് നാദാപുരം റോഡ് കാരക്കാട്ട് പറമ്പില്‍ ജയരാജനാണ് (കണ്ണന്‍-48) മരിച്ചത്. കഴിഞ്ഞ നാലിനു ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ തൊണ്ടയാട് ബൈപ്പാസില്‍ വച്ച് ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. പിതാവ് : പരേതനായ ബാലന്‍. മാതാവ് : ലക്ഷ്മി. ഭാര്യ : സജിന. മകള്‍ : പൂജ.
സഹോദരങ്ങള്‍ : ജയപ്രകാശന്‍ (ബാബു), പുഷ്പ, ജയപ്രഭ.