ബഹറിനില്‍ പോലീസിനുനേരെ ഭീകരാക്രമണം; ഒരാള്‍ മരിച്ചു

0
2063

മനാമ: ജിദ്ഹാഫ്‌സിനു സമീപം പോലീസ് ബസിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു. എട്ടു പോലീസുകാര്‍ക്കു പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഖലീഫബിന്‍ സല്‍മാന്‍ ഹൈവേയിലാണ് ആക്രമണം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മനാമ ഭാഗത്തേക്ക് വരികയായിരുന്ന ബസിനു നേരെ നാടന്‍ ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ നടപടി സ്വീകരിച്ചതായി മന്ത്രാലയം ട്വിറ്ററില്‍ പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് സുരക്ഷ സേന നിലയുറപ്പിച്ചിട്ടുണ്ട്.

1ab36e86-93ed-4258-9697-ee8a22db4546