ഉപയോഗം കഴിഞ്ഞാല്‍ ബോള്‍പേനകള്‍ വലിച്ചെറിയല്ലെ…..

0
784

വടകര: പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ (സ്റ്റുഡന്റ് ആര്‍മി ഫോര്‍ വിവിഡ് എന്‍വയണ്‍മെന്റ്) മിഷന്‍ ബോള്‍പെന്‍ പരിപാടിക്ക് തുടക്കമായി. ഉപയോഗം കഴിഞ്ഞ ബോള്‍ പേനകള്‍ വലിച്ചെറിയാതെ ശേഖരിച്ച് സംഭരണത്തിന് അയക്കുന്ന പദ്ധതിയാണിത്. നേരത്തെ സേവ് മഷിപ്പേന ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ‘മഷിപ്പേനയിലേക്ക് മടക്കം’ പരിപാടിക്ക് തുടക്കമിട്ടിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന കടലാസുകള്‍ മഷിപ്പേന സൗഹൃദമല്ലെന്ന വിദ്യാര്‍ഥികളുടെ IMG-20170820-WA0016പ്രതികരണത്തെ തുടര്‍ന്നാണ് മിഷന്‍ ബോള്‍പെന്‍ പരിപാടിക്ക് തുടക്കമിട്ടത്.
കോഴിക്കോട് ജില്ലയിലെ 1400 ലേറെ വിദ്യാലയങ്ങളില്‍ മിഷന്‍ ബോള്‍പെന്‍ പദ്ധതി നടപ്പിലാക്കും. ഇതു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ 9447262801 എന്ന നമ്പറില്‍ ബന്ധപ്പെടുക. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചാനിയംകടവ് സൗമ്യത മെമ്മോറിയല്‍ യുപി സ്്കൂളില്‍ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ.സുരേഷ് കുമാര്‍ നിര്‍വഹിച്ചു. ഇ.ടി.ശ്യാമള അധ്യക്ഷത വഹിച്ചു. സേവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. എസ്.ഹരിശങ്കര്‍, സി.കെ.സുരേഷ് ബാബു, ഷൗക്കത്തലി എരോത്ത്, അബ്ദുള്ള സല്‍മാന്‍, പി.കെ.അരുണ്‍, എം.സബിത, കെ.ആദിത്യ, ശ്രിയ ശൈലേഷ്, ഷബാബ് കാരുണ്യം എന്നിവര്‍ പ്രസംഗിച്ചു.
പൂര്‍ണമായും ജൈവികമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്ലാവില കൊണ്ടുണ്ടാക്കിയ ബാഡ്ജ് ആയിരുന്നു എല്ലാവര്‍ക്കും ധരിക്കാന്‍ നല്‍കിയത്.