വടകര ഉപജില്ലാ കലോത്സവം: എംയുഎമ്മില്‍ തകൃതിയായ ഒരുക്കം

0
560

വടകര : വടകര ഉപജില്ലാ കലോത്സവത്തിന് എംയുഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തകൃതിയായ ഒരുക്കം
തുടങ്ങി. നവംബര്‍ 6,7,8,9 തിയ്യതികളില്‍ നടക്കുന്ന പരിപാടിയില്‍ മൂവ്വായിരത്തോളം 04046a80-1ab6-46fd-a896-15f660c6e1efകലാ പ്രതിഭകള്‍ പങ്കെടുക്കും. ഒമ്പതു വേദികളിലായാണ് മത്സരങ്ങള്‍. ഹൈസ്‌കൂള്‍ ഗ്രൗണ്ട്, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട്, മലബാര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ട് എന്നിവയാണ് പ്രധാന വേദികള്‍.
നിരവധി കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കിയ ഇന്നാട്ടുകാര്‍ കലാപ്രതിഭകളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.
കലോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ പ്രൊഫ കെ.കെ.മഹമൂദ് നഗരസഭാ ക്ഷേമ കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സഫിയക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രശസ്ത ചിത്രകാരന്‍ ഫിറോസ് വടകരയാണ് ലോഗോ രൂപകല്‍പന ചെയ്തത്.