കെ.പി.രാമനുണ്ണിയുടെ നോവല്‍ പ്രകാശനം ബുധനാഴ്ച വടകരയില്‍

0
412

വടകര: നോവലിസ്റ്റ് കെ.പി.രാമനുണ്ണിയുടെ ‘ചരമവാര്‍ഷികം’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഡത്ത് ആന്വേഴ്‌സറിയുടെ പ്രകാശനം 27 ന് വൈകുന്നേരം അഞ്ചിനു വടകര ടൗണ്‍ ഹാളില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ നിര്‍വഹിക്കുമെന്നു സംഘാടകരായ സുഹൃദ് സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സന്തോഷ് ഏച്ചിക്കാനം പുസ്തകം ഏറ്റുവാങ്ങും. രാമനുണ്ണിയുടെ പുതിയ നോവലായ ദൈവത്തിന്റെ പുസ്തകം നാലാം പതിപ്പിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും.
ഡോ. യാസിന്‍ അഷ്‌റഫാണ് നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസാണ് പ്രസാധകര്‍. ചടങ്ങില്‍ ദേശാഭിമാനി അറിവരങ്ങ് ജില്ലാ സംസ്ഥാന കലോത്സവങ്ങളില്‍ കാവ്യാലാപനത്തില്‍ സമ്മാനാര്‍ഹരായ പി.കെ.കൃഷ്ണദാസ്, മക്കളായ കൃഷ്‌ണേന്ദു, പാര്‍വണ എന്നിവരെ അനുമോദിക്കും. വടകര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ അധ്യക്ഷത വഹിക്കും. സജയ് കെ.വി, മിനികൃഷ്ണന്‍, രവി ഡി.സി, പ്രൊഫ. കടത്തനാട്ട് നാരായണന്‍, പ്രൊഫ.കെ.വീരാന്‍ കുട്ടി, കെ.പി.രാമനുണ്ണി, ഡോ. യാസിന്‍ അഷ്‌റഫ്, വി.സി .ശ്രീജന്‍, കെ.ടി.ദിനേശ് എന്നിവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പി.ബാലന്‍, പി.ഹരീന്ദ്രനാഥ്, എം.നാരായണന്‍, പി.കെ ജിതേഷ് എന്നിവര്‍ പങ്കെടുത്തു.

 

db5f9d7e-fa8d-411f-a804-f8b0488535a7