കിണറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
2452

മാഹി: മാഹിയില്‍ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫയര്‍സ് റ്റേഷനു സമീപത്തെ കെട്ടിടത്തോട് ചേര്‍ന്ന കിണറ്റിലാണ് മൃതശരീരം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നു കരുതുന്നു. മുഖം വികൃതമായ നിലയിലാണ്. ചോരപാടുകളും മുഖത്ത് കാണാനുണ്ട്.
മുണ്ടും ഷര്‍ട്ടുമാണ് വേഷം.
മാഹി പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാഹി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.