ജിഷ്ണുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടുമെന്ന് മുഖ്യമന്ത്രി

0
435

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ നിയമതടസങ്ങളില്ലെന്നും ഇക്കാര്യം ഡിജിപിയേയും ജിഷ്ണുവിന്റെ പിതാവിനേയും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബോംബേറ് നടന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ പിതാവ് കത്ത് നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ ആവശ്യം നേരത്തെ അവര്‍ ഡിജിപിയേയും നേരിട്ട് കണ്ട് ഉന്നയിച്ചിരുന്നു. അവരുടെ ആവശ്യം അങ്ങനെയാണെങ്കില്‍ അന്ന് തന്നെ കേസ് സിബിഐക്ക് വിടാന്‍ താന്‍ പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ചൊവ്വാഴ്ച കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ജിഷ്ണുവിന്റെ പിതാവ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി.