കൊമ്മണത്ത് മോഹനനു സഹൃദയരുടെ യാത്രയയപ്പ്

0
573

 

വടകര: അസിസ്റ്റന്റ് സെഷന്‍സ് കോടതിയിലെ ജീവനക്കാരനും സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തന രംഗത്ത് വടകരയിലെ നിറസാന്നിധ്യവുമായ കൊമ്മണത്ത് മോഹനന്‍ സര്‍വീസില്‍ നിന്നും പടിയിറങ്ങി. വിവിധസംഘടനകളും സൗഹൃദകൂട്ടായ്മകളും ഒരാഴ്ചയോളമായി കൊമ്മണത്തിന് സമുചിതമായ യാത്രയയപ്പ് നല്കിക്കൊണ്ടിരിക്കുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാംസ്‌കാരിക കൂട്ടായ്മയായ ‘പുരയുടെ ‘ പ്രസിഡന്റായിരുന്നു ‘ കൊമ്മണത്ത് ‘ എന്ന് അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന മോഹനന്‍.
കോടതിയിലേയും സിവില്‍ സ്‌റ്റേഷനിലേയും സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് യോഗം എംഎസിടി ശിരസ്തദാര്‍ പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി.പി.രാഹുലന്‍, ടി.ഗംഗാധരന്‍, സുരേഷ് പുത്തലത്ത്, കെ.സുരേന്ദ്രന്‍, എസ്.കെ.ഷാജി, ഒ.സൂരജ്, സി.ആര്‍.ജീവേഷ്, കരുണാകരന്‍, പി.കെ.രാജീവന്‍, എ.പി.ദാമോദരന്‍, എം അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വടകരയിലെ സൗഹൃദവേദി നല്‍കിയ യാത്രയയപ്പ് ലക്ഷമി ഓഡിറ്റോറിയത്തില്‍ നടന്നു. നാടകകൃത്ത് മുഹമ്മദ് മേലടി ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമന്‍ കൊമ്മാട്ട്, മേഘന്‍, പപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.