അന്ധതയെ തോല്‍പ്പിച്ച അജയ്.ആര്‍.രാജിന് വേദികയുടെ ആദരം

0
607

കുറ്റിയാടി: സി.ബി.എസ്.ഇ.പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നും ജനറല്‍ വിഭാഗത്തില്‍ എട്ടാം റാങ്കും കരസ്ഥമാക്കിയ അജയ്.ആര്‍.രാജിന് നരിക്കൂട്ടുംചാല്‍ വേദികയുടെ ആദരം. വേദിക വായനശാല അജയിന് ഒരുക്കിയ സ്വീകരണ സമ്മേളനം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു.
ഉപരി പഠനത്തോടൊപ്പം ഗ്രാമ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നതിന് പരിശ്രമിക്കുമെന്ന് സ്വീകരണ യോഗത്തില്‍ അജയ് മറുപടി പറഞ്ഞു. ചടങ്ങില്‍ പ്രദേശത്തു നിന്ന് എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കെ.കെ.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ജെ.സജീവ് കുമാര്‍, ടി. സുരേഷ് ബാബു, പി.പി.ദിനേശന്‍, ജെ.എസ്.വിശ്വജിത്ത്, സൂരജ്.ആര്‍.രവീന്ദ്രന്‍, എ.എസ്.ഐശ്വര്യ, നിഹാര്‍ എസ്.ഡി.ഹര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.