ലക്ക് തെറ്റിയ ഭരണത്തിനെതിരെ ജനം തെരുവിലിറങ്ങും: കെ.എസ്.ഹരിഹരന്‍

0
539

വടകര: കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിന് അധികാര ഭ്രാന്തിനാല്‍ സമനില തെറ്റിയിരിക്കുകയാണെന്നും അതിനാലാണ് യുഡിഎഫ് ഗവണ്‍മെന്റ് പോലും ചെയ്യാനറക്കുന്ന നിലപാടുകളുമായി ദിനം പ്രതി മുന്നോട്ടു വരുന്നതെന്നും ആര്‍എംപിഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരന്‍. വൈക്കിലശേരിയില്‍ ആര്‍എംപിഐ സംഘടിപ്പിച്ച വള്ളിക്കാട് വാസു രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കപട കമ്യൂണിസ്റ്റുകള്‍ നേതൃത്വം കൊടുക്കുന്ന സമനില തെറ്റിയ സര്‍ക്കാറിനെതിരെ കേരള ജനത കക്ഷിരാഷ്ട്രീയം മറന്നു തെരുവിലിറങ്ങുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.സിബി, കെ.കെ.സദാശിവന്‍, വി.പി.ശശി, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ഗ്രാന്മ തിയേറ്റര്‍ ഓഫ് ആര്‍ട്‌സിന്റെ സംഗീത ശില്പവും നടന്നു.