കള്ളക്കേസിനെതിരെ ആശുപത്രിക്കു മുന്നില്‍ സത്യാഗ്രഹം നടത്തി

0
867

വടകര: ചികിത്സാ പിഴവിന് നഷ്ടപരിഹാരം നല്‍കുക, രോഗിയുടെ ബന്ധുക്കള്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ഡോ.അനുരാജിനെ അറസ്റ്റു ചെയ്യുക, ഐഎംഎ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍മസമിതിയുടെ നേതൃത്വത്തില്‍ വടകര ആശ ആശുപത്രിക്ക് മുന്നില്‍ ബഹുജനസത്യഗ്രഹം നടത്തി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കര്‍മസമിതി ചെയര്‍മാന്‍ കെ. കലാജിത്ത് അധ്യക്ഷത വഹിച്ചു. ഇ.എം. ദയാനന്ദന്‍, പി.എം. അശോകന്‍, യു.എം.സുരേന്ദ്രന്‍, സി.കെ.വിജയന്‍, ഫസല്‍ തങ്ങള്‍, വി.പി.ലിനീഷ്, പ്രസാദ് വിലങ്ങില്‍, ആര്‍.സത്യന്‍, പി.സത്യനാഥന്‍, ബാബു പറമ്പത്ത്, ടി.കെ.സിബി തുടങ്ങിയവര്‍ സംസാരിച്ചു.