ഒഞ്ചിയം ജലസ്വാശ്രയ ഗ്രാമമാകുന്നു

0
668

വടകര: ഒഞ്ചിയം പഞ്ചായത്ത് ജലസ്വാശ്രയ ഗ്രാമമാകുന്നു. ഇതിനായി വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പെടുന്ന മൊയിലോത്ത് കുളം ജനകീയകൂട്ടായ്മയിലൂടെ ശുചീകരിച്ചു. പഞ്ചായത്തിലേക്കാവശ്യമായ വെള്ളം ലഭിക്കുന്ന കുളമാണ് മൊയിലോത്ത് കുളം. ഏറെക്കാലമായി പായലും ചെളിയും നിറഞ്ഞ് കിടക്കുകയായിരുന്നു.
ആറാം വാര്‍ഡ് ജലകര്‍മസേനയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണപ്രവൃത്തി നടക്കുന്നത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ അഴിയൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ ഭാഗമായും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും നടക്കും. കുളം നവീകരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജയരാജന്‍, എം.എം.ബാലന്‍, കോയിറ്റോടി ഗംഗാധരക്കുറുപ്പ്, പി.സി.രാജേഷ്, എം.എം.കുമാരന്‍, ശ്രീജിത്ത് മലോല്‍, ബേബി ഗിരിജ എന്നിവര്‍ സംസാരിച്ചു.