ആരോഗ്യ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരണമെന്ന്

0
578

വടകര : ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ നിയമം കൊണ്ടു വരണമെന്ന് മുസ്‌ലിംയൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍. ആതുര രംഗത്ത് സ്വകാര്യ ആശുപത്രികള്‍ കൂണു പോലെ മുളക്കുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസ് പോലെയുള്ള മത്സര പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതിനു പ്രയത്‌നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. എം.സി.ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. ഒ.കെ.കുഞ്ഞബ്ദുല്ല, എന്‍.പി.അബ്ദുല്ല ഹാജി, അഫ്‌നാസ് ചോറോട്, വി.പി.ഷംസീര്‍, കെ.പി.സുബൈര്‍, റാഷിദ് പനോളി, അഷ്‌കര്‍, കെ.പി.നിസാര്‍, അന്‍സാര്‍ മുകച്ചേരി, സി.എം.കരീം, ഷാഫി കൊല്ലം, എ.അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. എം. ഫൈസല്‍ സ്വാഗതവും എ.വി.സനീദ് നന്ദിയും പറഞ്ഞു.