എം.അബ്ദുള്‍സലാം മര്‍ച്ചന്റ്‌സ് അസോ. പ്രസിഡന്റ്

0
787

വടകര: വടകരയിലെ വ്യാപാരികളുടെ പ്രമുഖ സംഘടനയായ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി എം.അബ്ദുള്‍സലാം തെരഞ്ഞെടുക്കപ്പെട്ടു. ടൗണ്‍ഹാളില്‍ നടന്ന ജനറല്‍ബോഡിയില്‍ ഐകകണേ്ഠനയാണ് തെരഞ്ഞെടുപ്പ്. നിലവില്‍ വൈസ് പ്രസിഡന്റായ സലാം വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുണ്ട്.
എം.പി.മജീഷ്‌കുമാര്‍, ഒ.കെ.സുരേന്ദ്രന്‍ (വൈസ്പ്രസിഡന്റുമാര്‍), ഒ.വി.ശ്രീധരന്‍ (ജനറല്‍ സെക്രട്ടറി), എന്‍.കെ.ഹനീഫ, സാലിമുഹമ്മദ്, സാജിദ് (സെക്രട്ടറിമാര്‍), പി.കെ.രതീഷ്ബാബു (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ജനറല്‍ ബോഡിയോഗം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഒ.ചന്ദ്രന്‍, കെ.പി.ഇബ്രാഹിം, എം.കെ.ഭരതന്‍, പി.കെ.രാമചന്ദ്രന്‍, സതീഷ്‌കുനിയില്‍, ഏരോത്ത് ഇക്ബാല്‍, സാലിമുഹമ്മദ്, പൂത്തോളി ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.