പാറക്കടവ് വാര്‍ഡ് ലീഗ് നിലനിര്‍ത്തി

0
840

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ പാറക്കടവ് വാര്‍ഡില്‍ യുഡിഎഫിന് വിജയം. 529 വോട്ട് ഭൂരിപക്ഷത്തിനു ലീഗിലെ പി.കെ.ഹനീഫ സിപിഎമ്മിലെ കുമാരനെ പരാജയപ്പെടുത്തി. ഹനീഫക്കു 679 വോട്ടും കുമാരനു 150 വോട്ടും കിട്ടി. ഹനീഫയെ ആനയിച്ച് പ്രവര്‍ത്തകര്‍ പാറക്കടവില്‍ ആഹ്ലാദ പ്രകടനം നടത്തി. നേരത്തെയുണ്ടായിരുന്ന അംഗം വി.പി.മൂസ രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.