കുട്ടികള്‍ക്ക് കുട്ടിത്തം നഷ്ടപ്പെടുന്നു: മദനന്‍

0
961

വടകര : രക്ഷിതാക്കളുടെ അസൂയയും കിടമത്സരവും കുട്ടികള്‍ക്കു നന്മയും വിശുദ്ധിയുമുള്ള വസന്തകാലം നഷ്ടപ്പടുത്തുകയാണെന്ന് ആര്‍ട്ടിസ്റ്റ് മദനന്‍. പരസ്പരം വിദ്വേഷവും ശത്രുതയും ഇളം മനസുകളില്‍ കുത്തി നിറക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലവേദി കുറ്റ്യാടി മണ്ഡലം സഹവാസ ക്യാംപ് ‘മാമ്പഴക്കാലം’ അരൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. ശശികുമാര്‍ പുറമേരി, കെ.വീരാന്‍കുട്ടി, പി.ഹരീന്ദ്രനാഥ്, ബിനു ജോര്‍ജ് എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു.