അജിത്തിന്റെ വീട്ടില്‍ ഉമ്മന്‍ചാണ്ടി എത്തി

0
1160

 

വടകര: കഴിഞ്ഞ ദിവസം നിര്യാതനായ കോണ്‍ഗ്രസ് നേതാവും പൊതു പ്രവര്‍ത്തകനുമായിരുന്ന പി.കെ അജിത്തിന്റെ വീട്ടില്‍ ഉമ്മന്‍ചാണ്ടിയെത്തി ബന്ധുക്കളെ അനുശോചനമറിയിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്,കെ.സി അബു,വി.എം ചന്ദ്രന്‍ എന്നിവരോടൊപ്പമാണെത്തിയത്.
അജിത്തിന്റെ നിര്യാണത്തില്‍ കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി അനുശോചിച്ചു. മരക്കാട്ടേരി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയും അനുശോചിച്ചു. ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. പുറമേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ അനുശോചന യോഗത്തില്‍ കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയും അനുശോചിച്ചു.