വണ്ടുകളുടെ ശല്യം; അരൂരില്‍ നിരവധി കുടുംബങ്ങള്‍ വീടൊഴിയുന്നു

0
1140

വടകര: കൂട്ടമായെത്തുന്ന വണ്ടുകള്‍ വീട്ടുകാര്‍ക്ക് ദുരിതമായി. ഒടുവില്‍ വീടൊഴിയേണ്ട സ്ഥിതി. അരൂര്‍ മലയാടംപൊയിലില്‍ താഴ്‌വാരത്താണ് വണ്ടുകള്‍ വീട്ടുകാര്‍ക്ക് ഭീഷണിയായത്. നിരവധി വീടുകളില്‍ വണ്ടുകള്‍ കൂട്ടമായെത്തുകയായിരുന്നു. ശല്യം സഹിക്കാനാവാതെ വന്നതോടെ മൊട്ടപ്പറമ്പത്ത് കേളപ്പന്‍, മലയില്‍ ചന്ദ്രന്‍ എന്നിവര്‍ താമസം മാറ്റി. തയ്യുള്ളപറമ്പത്ത് മീത്തല്‍ മനോജന്‍, മൊട്ടേമ്മല്‍ സുകുമാരന്‍ എന്നിവരുടെ വീടുകളിലും വണ്ടുകള്‍ കൂട്ടത്തോടെ എത്തിയിരിക്കുകയാണ്. രോഗി കൂടിയായ മൊട്ട പറമ്പത്ത് കേളപ്പന്റെ കുടുംബം വണ്ടുകളുടെ ശല്യം സഹിക്കാനാകാതെ വന്നതോടെ വീട് പൂട്ടി ബന്ധു വീട്ടിലേക്ക് താമസം മാറ്റി. ഓല മേഞ്ഞ വീടിന്റെ സിംഹ ഭാഗവും വണ്ടുകള്‍ കയ്യടക്കി.
നിരവധി കുടുംബങ്ങള്‍ വീടൊഴിയല്‍ ഭീഷണിയിലാണ്. ഈ പ്രദേശത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് വണ്ടുകള്‍ എത്തുന്നതെന്നു പറയുന്നു.