മേമുണ്ട ഹയര്‍ സെക്കന്ററി അന്താരാഷ്ട്ര നിലവാരത്തിലേക്ക്, എല്ലാ ക്ലാസുകളും ഹൈടെക്ക് ആകും

0
1387

വടകര: മേമുണ്ട ഹയര്‍ സെക്കന്റി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റുന്നതുള്‍പ്പെടെയുള്ള വികസനപദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളില്‍ ബഹുജനസംഗമം നടത്തി.
വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന്ന സംഗമത്തില്‍ വിദ്യാലയ വികസനസമിതി തയ്യാറാക്കിയ വികസനരേഖ പ്രിന്‍സിപ്പള്‍ പി.കെ.കൃഷ്ണദാസ് അവതരിപ്പിച്ചു. നിലവിലുള്ള 80 ക്ലാസ് മുറികളും ഹൈടെക് ആക്കിമാറ്റും.
30 ക്ലാസ് മുറികളുള്ള വജ്രജൂബിലി കെട്ടിടം, മികച്ച കളിസ്ഥലം, രണ്ടായിരം കുട്ടികള്‍ക്ക് ഒത്തുചേരാവുന്ന ഇന്‍ഡോര്‍ ഹാള്‍, നീന്തല്‍ പരിശീലനകേന്ദ്രം, സംഗീതനാടകനൃത്തചിത്രകലാ പരിശീലനകേന്ദ്രം എന്നിവയാണ് വിഷന്‍ 2025 എന്ന വികസനരേഖയില്‍ അവതരിപ്പിച്ച മറ്റ് പദ്ധതികള്‍. ഇതിനായി 10 കോടി രൂപയുടെ വിഭവസമാഹരണം നടത്തും.
ജനകീയപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ബഹുജനസംഗമം സംഘടിപ്പിച്ചത്. സി.കെ. നാണു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു.
ആര്‍. ബാലറാം, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, എ. പ്രദീപ് കുമാര്‍, കെ.ഭാസ്‌കരന്‍, ഉണ്ണികൃഷ്ണന്‍, എം. നാരായണന്‍, ടി. ഭാസ്‌കരന്‍,സഫിയ മലയില്‍, റീന പുതിയെടുത്ത്, എന്‍.പി. പ്രകാശന്‍, ടി.വി. ബാലകൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

7