തിരുവള്ളൂര്‍ സാംസ്‌കാരിക പെരുമ-ചെന്തമരി സമാപിച്ചു

0
757

വടകര: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് വികസനസമിതിയും ഗ്രാമശ്രീ ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക പെരുമ-ചെന്തമരി സമാപിച്ചു. സാംസ്‌കാരിക സമ്മേളനം യുവ എഴുത്തുകാരന്‍ രാജേന്ദ്രന്‍ എടത്തുംകര ഉദ്ഘാടനം ചെയ്തു. കുടിവെള്ളം യുക്തിപൂര്‍വം വിനിയോഗിക്കാന്‍ പ്രദേശിക ഭരണകൂടങ്ങള്‍ പരാജയപ്പെട്ടിടത്തേക്കാണ് കുത്തക കമ്പനികള്‍ കടന്നുകയറിയതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം എഫ്.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡിലെ മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു. ആറു പതിറ്റാണ്ട് മുമ്പ് മുറിച്ചുമാറ്റപ്പെട്ട ചെന്തമരിയുടെ ഓര്‍മക്ക് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കണ്ടിയില്‍ അബ്ദുല്ലയും എം. കുഞ്ഞിക്കണ്ണന്‍ വൈദ്യരും പുതിയ ചെന്തമരി നട്ടു. മരുതിയാട്ട് കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍, കണ്ടിയില്‍ അബ്ദുല്ല, വി.കെ. ബാലന്‍, ഗ്രാമപഞ്ചായത്ത് അംഗം ഡി. പ്രജീഷ്, വി.കെ. ജോബിഷ്, വാഴയില്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.