ബഹ്‌റൈനില്‍ നിര്യാതനായി

0
1401

വടകര : പുതുപ്പണം കല്ലായിന്റവിട ഒ.പി മായിന്‍ (49) ബഹ്‌റൈനില്‍ നിര്യാതനായി. പരേതനായ ഒന്തം പറമ്പത്ത് മഹമൂദിന്റെ മകനാണ്. മാതാവ് സാറ.ഭാര്യ : ഫൗസിയ. മക്കള്‍ : ഫൗമി, ഷംന, ആയിഷ.
മരുമകന്‍ : അബ്ദുല്‍ ഗഫൂര്‍. സഹോദരങ്ങള്‍ : ഹുസൈന്‍, മുസ്തഫ, റുഖിയ, കുഞ്ഞിബി, സക്കീന.

സംസ്‌കാരം വെള്ളിയാഴ്ച മൂന്നു മണിക്ക് മൂരാട് ജുമുഅത്ത് പള്ളിയില്‍ നടക്കും. രാവിലെ കരിപ്പൂരിലെത്തുന്ന മൃതദേഹം ഉച്ചയോടെ ഇപ്പോള്‍ താമസിക്കുന്ന തിരുവള്ളൂരിലെത്തിക്കും. തിരുവള്ളൂര്‍ ജുമുഅത്ത് പള്ളിയില്‍ രണ്ടു മണിക്ക് മയ്യിത്ത് നിസ്‌കാരത്തിനു ശേഷമാണ് മൃതദേഹം മൂരാടേക്ക് കൊണ്ടുപോവുക.
ചൊവ്വാഴ്ചയാണ് മായിന്‍ ബഹ്‌റിനില്‍ മരണപ്പെട്ടത്. മുസ്‌ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായ മായിന്‍ പുത്തന്‍ നട ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. പുത്തന്‍ നട റിലീഫ് കമ്മിറ്റി, ലൈബ്രറി കമ്മിറ്റി, മൂരാട് മഹല്ല്, വെളുത്തമല ശാഖാ ലീഗ് എന്നിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.