നിര്യാതനായത് നിസ്വാര്‍ഥനായ ജീവകാരുണ്യ പ്രവര്‍ത്തകന്‍

0
977

ഓര്‍ക്കാട്ടേരി : നിസ്വാര്‍ഥ പൊതു പ്രവര്‍ത്തകനായിരുന്നു ഇന്നലെ ഏറാമലയില്‍ നിര്യാതനായ കുഞ്ഞിപ്പുരയില്‍ അന്ത്രു ഹാജി. ദീര്‍ഘകാലം ദുബൈയില്‍ പ്രവാസിയായിരുന്നു അന്ത്രു ഹാജി. ജോലി തേടി ദുബൈയിലെത്തുന്നവരെ സഹായിക്കുന്നതിന് ഇദ്ദേഹം വലിയ ഉത്സാഹം കാണിച്ചു്. ജോലി ലഭിക്കുന്നതു വരെ താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തും ഭക്ഷണം നല്‍കിയും നിരവധി പേരെ അന്ത്രു ഹാജി സഹായിക്കുകയുണ്ടായി. ഏറെ നന്ദിയോടെയാണ് അന്ത്രുഹാജിയുടെ ആതിഥേയത്വം ഏറ്റുവാങ്ങിയവര്‍ അത്തരം അനുഭവങ്ങള്‍ ഇന്നും ഓര്‍ക്കുന്നത്. വിസ തട്ടിപ്പ് തുടങ്ങിയ പ്രയാസങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും അന്ത്രു ഹാജി അത്താണിയായി നിന്നു.
അന്ത്രു ഹാജിയുടെ നിര്യാണത്തില്‍ ഏറാമല മഹല്ല് കമ്മിറ്റി അനുശോചിച്ചു. ഒ.പി മൊയ്തു അധ്യക്ഷത വഹിച്ചു. ക്രസന്റ് അബ്ദുല്ല ഹാജി, പി.പി.ജാഫര്‍, കോമത്ത് ഉസ്മാന്‍, പാരഡൈസ് അബ്ദുല്ല, കെ.പി.സുബൈര്‍ സംസാരിച്ചു.