ജനകീയ ആവശ്യത്തിന് കരുത്തേകി യൂത്ത് ലീഗ് പ്രതിഷേധസഭ

0
759

വടകര: താഴെ അങ്ങാടി സൊസൈറ്റി ഗ്രൗണ്ട് കളിസ്ഥലമായി വിട്ടു നല്‍കുന്നതിനു നഗരസഭ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് ലീഗ് പ്രതിഷേധ സഭ സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി.മുഹമ്മദലി പ്രതിഷേധ സഭ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി ഗ്രൗണ്ട് കളിസ്ഥലമായി വിട്ടു നല്‍കുന്നതില്‍ നഗരസഭ യുക്തമായ തീരുമാനമെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഏറെ കാലമായി നാട്ടുകാര്‍ കളിസ്ഥലമായി ഉപയോഗിച്ചു വരുന്നതാണ് സൊസൈറ്റി ഗ്രൗണ്ട്. താഴെ അങ്ങാടി പ്രദേശത്ത് സൗകര്യമുള്ള മറ്റൊരു കളിസ്ഥലമില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളൂടെ ഒറ്റക്കെട്ടായ ആവശ്യത്തിന് അനുകൂലമായി നഗരസഭ നടപടിയെടുക്കണമെന്നും മുഹമ്മദലി ആവശ്യപ്പെട്ടു.
എം.സി.വടകര മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യമുള്ള ജനങ്ങളാണ് നാടിന്റെ സമ്പത്ത്. കളി സ്ഥലം സംരക്ഷിക്കുകയും പുതിയതു നിര്‍മിക്കുകയും ചെയ്യുന്നതിന് ഭരണകൂടങ്ങള്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.സി.അക്ബര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ കെ.കെ.മഹമൂദ്, എം.ഫൈസല്‍, അന്‍സാര്‍ മുകച്ചേരി, അഷ്‌റഫ് ആന്റീക്, സി.എ.കരീം, സി.ദിഹാര്‍, പി.പി.അഷ്‌റഫ്, കെ.കെ.സിറാജ്, ആശിര്‍ വടകര എന്നിവര്‍ സംസാരിച്ചു. പി.ടി.കെ.റഫീഖ് സ്വാഗതവും പി.കെ.സി.അഫ്‌സല്‍ നന്ദിയും പറഞ്ഞു.