ഖത്തറില്‍ ‘വിവ’യുടെ രക്തദാന ക്യാമ്പയിന്‍

0
1184

ദോഹ: ഖത്തറിലുള്ള വടകരക്കാരുടെ കൂട്ടായ്മയായ വടകര ഇസ്ലാമിക് വെല്‍ഫേര്‍ അസോസിയേഷന്‍ (വിവ) ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പയിന്‍ നടത്തി. വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ കൂട്ടായ്മയാണ് വിവ. നാട്ടിലും ഖത്തറിലുമായി കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വടകരയിലെ വിവ സ്‌പെഷ്യല്‍ സ്‌കൂള്‍ ഈ കൂട്ടായ്മയുടെ തൊപ്പിയിലെ പൊന്‍തൂവലാണ്. ഇതിനു പുറമെ നാട്ടില്‍ മാസാന്ത പെന്‍ഷന്‍, അഗതി സേവനം, റംസാന്‍ കിറ്റ്, വസ്ത്രങ്ങള്‍, ഗുരുതര രോഗികകള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവ വിവയുടെ പ്രവര്‍ത്തന മേഖലകളില്‍ ചിലത് മാത്രം.
ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മഹത്തരമായ കാര്യമാണ് രക്തദാനം. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ഇക്കഴിഞ്ഞ ദിവസം ഹിലാലിലുള്ള നഴ്‌സറിയില്‍ രക്തദാന ക്യാമ്പയിന്‍ നടത്തുകയുണ്ടായി.
വിവ അംഗങ്ങള്‍ക്ക് പുറമെ ധാരാളം പ്രവാസികളും രക്തദാന ക്യാമ്പയിനില്‍ പങ്കെടുത്തു. ചീഫ് കോര്‍ഡിനേറ്റര്‍ ഷുക്കൂര്‍ മണപ്പുറത്ത്, കോര്‍ഡിനേറ്റര്‍ എം. ഷാനവാസ്, എം.എം.ഫൈസല്‍, എ.കെ.അനസ്, വി.അയ്യൂബ്, മുഫീദ്, സലാജ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.