സിപിഎമ്മുകാരെ ടിപ്പര്‍ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തതില്‍ പ്രതിഷേധം

0
1593

നാദാപുരം: സിപിഎം പ്രവര്‍ത്തകരെ ടിപ്പര്‍ ലോറയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്. ഇയാളുടെ ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയ്യങ്കോട് വെച്ച് സി പി എം പ്രവര്‍ത്തകരായ പൊയില്‍ നിധിന്‍, എടോമ്മര്‍കണ്ടി പ്രതീഷ് എന്നിരെ ബോധപൂര്‍വ്വം ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ബി ജെ പി പ്രവര്‍ത്തകന്‍ കിഴക്കയില്‍ അനിലിനെതിരെയാണ് നാദാപുരം പോലീസ് വധശ്രമത്തിനു കേസെടുത്തത്. ഇയാളുടെ ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തു.
ഇതിനിടയില്‍ പരാതി വ്യാജമാണെന്ന് ആരോപിച്ച് അനിലിന്റെ ഭാര്യയും ബിജെപി പ്രവര്‍ത്തകരും നാദാപുരം സ്റ്റേഷനിലെത്തി. കസ്റ്റഡിയിലെടുത്ത ലോറി വിട്ടു കിട്ടണെമന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുമ്പില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ഏറെ നേരം പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക് തര്‍ക്കമുണ്ടായി.
പോലീസ് സ്റ്റേഷനില്‍ പ്രകോപനം സൃഷ്ടിച്ചെന്നതിന് പതിനഞ്ചോളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

3