ടെക്‌സ്റ്റയില്‍സിനു നേരേ ബോംബേറ്; മുള്ളന്‍കുന്നില്‍ ഹര്‍ത്താല്‍

0
835

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്നില്‍ ടെക്സ്റ്റയില്‍സിനു നേരേ ബോംബേറ്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍. മരുതോങ്കര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പത്മിനി സുഗുണന്റെ ഉടമസ്ഥതയിലുള്ള ചക്കര ടെക്‌സറ്റയില്‍സിനു നേരെയാണ് പുലര്‍ച്ചെ ഒരു മണിയോടെ അജ്ഞാതര്‍ ബോംബേറിഞ്ഞത്. അക്രമത്തില്‍ സ്ഥാപനത്തിന്റെ ഷട്ടറുകള്‍ തകര്‍ന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ കവറിംഗുകള്‍ നശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്ന് മുള്ളന്‍കുന്നില്‍ ഹര്‍ത്താലാചരിക്കുകയാണ്. ബോംബേറില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.