ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കു നാട്ടില്‍ ഉജ്വല സീകരണം

0
1159

 

നാദാപുരം: ജിഷ്ണവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സമരത്തിന് പോയി തിരിച്ചു വന്ന ബന്ധുക്കള്‍ക്ക് വളയത്ത് ഉജ്വല സ്വീകരണം. ബുധനാഴ്ച രാത്രി വൈകി വളയത്തെത്തിയ അച്ഛന്‍ അശോകന്‍, അമ്മ മഹിജ, അമ്മാമന്‍ കെ.കെ.ശ്രീജിത്ത്, മറ്റ് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ അച്ചന്‍വീട് പ്രണവം ക്ലബ്ബിനടുത്ത് നിന്ന് നാട്ടുകാര്‍ ആനയിച്ചാണ് വീട്ടിലെത്തിച്ചത്.
സമരത്തിന് നാട് നല്‍കിയ പിന്തുണക്ക് മഹിജയും ശ്രീജിത്തും നന്ദി പറഞ്ഞു. സ്വന്തം ഇഷ്ട പ്രകാരം വീട്ടില്‍ ഉപവാസം നടത്തിയ അവിഷ്ണക്ക് നല്‍കിയ സഹായത്തിനും ഇവര്‍ നന്ദി പറഞ്ഞു.
അമൃതസര്‍ എക്‌സ്പ്രസില്‍ വൈകീട്ട് കോഴിക്കോട് ഇറങ്ങിയ ഇവര്‍ കാറിലാണ് നാട്ടിലെത്തിയത്. ഇവരെത്തുന്നതറിഞ്ഞ് വൈകീട്ട് മുതല്‍ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.