ദേശീയപാത സ്ഥലമെടുപ്പ് പ്രശ്‌നം ശ്രദ്ധയില്‍പെടുത്തും: കാനം രാജേന്ദ്രന്‍

0
614

വടകര: ദേശീയപാത സ്ഥലമെടുപ്പിന്റെ ഭാഗമായി സ്ഥലവും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രയാസങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെയും റവന്യു വകുപ്പിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രന്‍. പാത സ്വകാര്യവല്‍ക്കരിക്കരുത് എന്നാവശ്യപ്പെട്ട് എത്തിയ കര്‍മസമിതി താലൂക്ക്കമ്മിറ്റി ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വേയുടെ മറവില്‍ ചില റവന്യു ഉദ്യോഗസ്ഥന്മാര്‍ വീടുകളിലും കടകളിലും കയറി നടത്തുന്ന ഭീഷണി അവസാനിപ്പിക്കണമെന്ന കര്‍മസമിതിയുടെ പരാതി റവന്യു മന്ത്രിയെ ധരിപ്പിക്കുമെന്നും കാനം വ്യക്തമാക്കി.
കര്‍മസമിതി സംസ്ഥാനസമിതിയംഗം പ്രദീപ്‌ചോമ്പാല, താലൂക്ക് കമ്മിറ്റി ഭാരവാഹികളായ പി.കെ.കുഞ്ഞിരാമന്‍, കെ.കുഞ്ഞിരാമന്‍, കെ.വി മോഹന്‍ദാസ്, കെ.എസ്.സുരേഷ്ബാബു, സമരസഹായസമിതി താലൂക്ക്കമ്മിറ്റി ചെയര്‍മാന്‍ ആര്‍.സത്യന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.