വടകര, തലശേരി സ്റ്റേഷനുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കും

0
759

വടകര: സ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍വെസ്റ്റേഷനുകള്‍ വികസിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിയില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ വടകര, തലശേരി സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി അറിയിച്ചതാണ് ഇക്കാര്യം.
കേരളത്തില്‍ നിന്നു 21 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്റ്റേഷനുകളെ അത്യാധുനിക സൗകര്യങ്ങളുള്ള ജനപ്രിയ കേന്ദ്രങ്ങളാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംരംഭകര്‍ക്ക് 45 വര്‍ഷത്തേക്ക് നടത്തിപ്പ് അവകാശം നല്‍കും. വടകര, തലശേരി സ്റ്റേഷനുകളില്‍ റെയില്‍വെ ഭൂമി ലഭ്യമാണ് എന്നതിനാല്‍ കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് റെയില്‍വെയുടെ പ്രതീക്ഷ.