വടകര: ടൂറിസം മേഖലയില്‍ കടത്തനാടിന്റെ പ്രതീക്ഷയായിരുന്ന വടകരയിലെ സാന്റ് ബാങ്ക്സില്‍ കോടികള്‍ മുടക്കി നിര്‍മിച്ച ഷെഡുകളും ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും നാശത്തിന്റെ വഴിയില്‍. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സാന്റ്ബാങ്ക്സില്‍ കൃത്യമായ പരിചരണമില്ലാത്തതിനാലാണ് ഇത്തരമൊരു സ്ഥിതിയെന്നു നാട്ടുകാരും രാഷ്ട്രീയ നേതാക്കളും പറയുന്നു.
കാടുപിടിച്ച് കിടന്ന സാന്റ്ബാങ്ക്സ് നവീകരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോടിയേരി ബാലകൃഷ്ണന് ടൂറിസം മന്ത്രിയായ കാലത്താണ് പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി രണ്ടു കോടിയോളം രൂപ വകയിരുത്തുകയും ചെയ്തു. ആദ്യഘട്ടമെന്ന നിലയില്‍ 95 ലക്ഷം ചെലവഴിച്ച് പ്രവൃത്തികള്‍ നടത്തി. രണ്ടാം ഘട്ടത്തിലും കാര്യങ്ങള്‍ നടന്നു. എന്നാല്‍ പിന്നീട് ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല.
ആധുനിക രീതിയിലുള്ള റസ്റ്റോറന്റും മൂത്രപ്പുരയും കുട്ടികളുടെ പാര്‍ക്കും നിര്‍മിക്കുമെന്നായിരുന്നു വാഗ്ദാനം. സാന്റ്ബാങ്ക്സിന്റെ കിഴക്ക് ഭാഗത്തു കെട്ടിടം പണിയുകയും പടിഞ്ഞാറ് വഴിവിളക്കിനായി ധാരാളം ഇരുമ്പു തൂണുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ തൂണുകളെല്ലാം തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. ഇതിന് മുകളിലായി വേണ്ട വിളക്കുകളും ഇതുവരെ ഘടിപ്പിച്ചിട്ടില്ല. മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് ഏറെ ആശ്വാസമേകാനായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. ടവര്‍ലൈറ്റും നാശത്തിന്റെ പാതയിലാണ്.
നടപ്പാതയില്‍ വിരിച്ച ടൈലുകള്‍ പലതും തകര്‍ന്നു. സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ സ്ഥാപിച്ച ഗ്രാനൈറ്റ് ഇരിപ്പിടങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആഘോഷ വേളകളില്‍ ആയിരക്കണക്കിന് ആളുകളാണ് ഉല്ലാസത്തിനായി ഇവിടെ എത്തുന്നത്. സന്ദര്‍ശകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ പോലും നടപടിയില്ല.
ടൂറിസത്തിന് ഏറെ പ്രാധാന്യം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സാന്റ്ബാങ്ക്സ് നേരാംവണ്ണം സംരക്ഷിക്കാത്തതില്‍ വ്യാപക പരാതി ഉയരുകയാണ്. ഇതിന്റെ പരിപാലനത്തിനു ജനപ്രതിനിധികളടങ്ങിയ ഡിഎംസി (ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സില്‍) രൂപീകരിക്കുകയോ അല്ലാത്തപക്ഷം ഇരിങ്ങല്‍ സര്‍ഗാലയ മാതൃകയില്‍ യുഎല്‍സിസിയെ ഏല്പിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ടൂറിസം മന്ത്രിക്ക് നിവേദനം നല്കി. ഇതേ ആവശ്യം ഉന്നയിച്ച് യുഎല്‍സിസി പ്രസിഡന്റിനും കത്ത് നല്‍കിയിട്ടുണ്ട്.
സാന്റ്ബാങ്ക്സ് നടത്തിപ്പ് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജുമായി കൂട്ടിയോജിപ്പിച്ച് ടൂറിസം പാക്കേജ് തയാറാക്കണമെന്ന് താഴെഅങ്ങാടി കോണ്‍ഗ്രസ് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കെ.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. എന്‍.വി.ജലീല്‍, പി.എസ്.രഞ്ജിത്ത്കുമാര്‍, കളത്തില്‍ പീതാംബരന്, ചിറക്കല്‍ അബൂബക്കര്‍, ടി.അബ്ദുറഹിമാന്, ടി.പി.രാജീവന്, എന്‍.സി.ഇബ്രാഹീം, കെ.വി.അഹമ്മദ്, മീത്തല്‍ നാസര്‍, ടി.സതീശന്, പെരിങ്ങാടി മുഹമ്മദ് ഹാജി, ആര്.സി.കുഞ്ഞബ്ദുള്ള, സി.കെ.കോയമോന്, യു.അബ്ദുറഹിമാന് എന്നിവര്‍ സംസാരിച്ചു.