പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍

0
3512

വടകര: പ്രണയം നടിച്ച് പത്താം ക്ലാസ്‌കാരിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസിയായ യുവാവ് പിടിയില്‍. മേമുണ്ട മഠത്തിനു സമീപത്തെ ദിലീപിനെയാണ് (27) വടകര പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയേയും കൂട്ടി ഇയാള്‍ വ്യാഴാഴ്ച രാത്രിയാണ് കടന്നുകളഞ്ഞത്. രക്ഷിതാവിന്റെ പരാതിപ്രകാരം കേസെടുത്ത പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരേയും കോഴിക്കോട് ചേവായൂരില്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു ദിലീപിന്റെ പേരില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.