5000 രൂപക്ക് മുകളിലെ നിക്ഷേപത്തിനുളള നിയന്ത്രണം പിന്‍വലിച്ചു

0
771
ന്യൂഡല്‍ഹി: 5000 രൂപക്ക് മുകളിലുള്ള അസാധു നോട്ടുകളുടെ നിക്ഷേപത്തിന് ആര്‍.ബി.ഐ കൊണ്ടു വന്ന നിയന്ത്രണം പിന്‍വലിച്ചു. 5000 രൂപക്ക് മുകളില്‍ പല തവണ നിക്ഷേപിക്കുമ്പോള്‍ ഉറവിടം വെളിപ്പെടുത്തണമെന്ന ഡിസംബര്‍ 19തിലെ ഉത്തരവാണ് ആര്‍.ബി.ഐ പിന്‍വലിച്ചത്. കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്ന ഉപഭോക്താകള്‍ക്ക് പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടെന്നാണ് ആര്‍.ബി.ഐയുടെ പുതിയ നിര്‍ദ്ദേശം.
5000 രൂപക്ക് മുകളില്‍ ഇനി കൂടുതല്‍ തവണ നിക്ഷേപിക്കുന്നതിന് നിയന്ത്രണമുണ്ടാകുമെന്നായിരുന്നു ആര്‍.ബി.ഐയുടെ ഉത്തരവ്. എന്നാല്‍  നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നിരോധനമില്ലെന്നും, പണത്തിന്റെ ഉറവിടം വെളിപ്പെടുത്തയാല്‍ മാത്രം മതിയെന്നുമാണ് ഉത്തരവിലുള്ളതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശദീകരിച്ചിരുന്നു. ഇപ്പോള്‍ ഈ നിയന്ത്രണവും ആര്‍.ബി.ഐ പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്.
ആര്‍.ബി.ഐയുടെ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ പല ബാങ്കുകളും ഉപഭോക്താകളുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതികളുയര്‍ന്നിരുന്നു.  1000 രൂപക്ക് മുകളിലുള്ള എന്‍.ഇ.എഫ്.ടി ഇടപാടുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഇടക്കരുതെന്നും ആര്‍.ബി.ഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് പോലെ തന്നെ 1000 രൂപക്ക് മുകളിലുള്ള യു.എസ്.എസ്.ഡി ഇടപാടുകള്‍ക്ക് 50 പൈസയുടെ ഇളവും ആര്‍.ബി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്.