വളഞ്ഞ വഴിയില്‍ ഊട്ടിയിലെത്താം

0
826

സഞ്ചാരികള്‍ക്കിടയില്‍ ഊട്ടിയില്‍ പോകാത്തവര്‍ കുറവായിരിക്കും. സഞ്ചാരികളെ കണ്ട് ഊട്ടിക്കും മടുപ്പു തോന്നിയിട്ടുണ്ടാവണം. അപ്പോഴാണ് സഞ്ചാരികള്‍ അധികംഎത്തിയിട്ടില്ലാത്ത ഊട്ടിയുടെ കാലാവസ്ഥയുള്ള മഞ്ഞൂരിനെ പറ്റി കേള്‍ക്കുന്നത്. പാലക്കാടു നിന്ന് അട്ടപ്പാടി വഴി അങ്ങോട്ടൊരു വഴിയുമുണ്ട്. മോട്ടോര്‍െ
imageക്കിളിലായാല്‍ ഹരം കൂടും. തുറന്ന കാഴ്ചകളിലൂടെയുള്ള യാത്ര. കാഴ്ചകളെയും യാത്രയെയും നിയന്ത്രിക്കുന്നത് നമ്മള്‍തന്നെ. ബസ്സിന്റെയോ കാറിന്റെയോ ജാലകക്കുരു
രുക്കില്ല. ഫ്രെയിമുകള്‍ വിശാലമാണ്. പ്രകൃതിയുടെ കാന്‍വാസ് അതെപടി മുന്നില്‍. വൈകീട്ട് 3.30 ന് കോഴിക്കോട്ടു നിന്ന് യാത്ര തുടങ്ങി. ഓഡോമീറ്ററില്‍
10936. പെട്ടെന്ന് കൊടും മഴയും. പക്ഷേ മഴയിലും ആ ആവേശം തണുക്കുന്നില്ല. യാത്രയോടുള്ള സഞ്ചാരികളുടെ ആവേശവും അങ്ങിനെ തന്നെ.. ക്ലച്ച് പിടിച്ചും ഗിയര്‍ മ
മാറ്റിയും ഗതാഗതാക്കുരുക്കിലൂടെ വണ്ടി മെല്ലെ മെല്ലെയാണ് നീങ്ങുന്നത്. ഒരു ബംപര്‍ ടു ബംപര്‍ ഡ്രൈവിനു നടുവില്‍ മോട്ടോര്‍ സൈക്കിളുകളാണ് പിന്നേയും ആശ്വാസം.
മലപ്പുറത്തെത്തിയപ്പോഴാണ് കുരുക്കൊന്ന് അയഞ്ഞത്. അതില്‍ ഞങ്ങളേക്കാളേറെ ആശ്വാസം ബൈക്കിനായിരുന്നു. പുതിയൊരു ഊര്‍ജമെടുത്തു കുതിക്കുകയായിരുന്നു അവന്‍.
ഒന്നു ചൂടാക്കാമെന്ന് കരുതിയാണ് റോഡരികിലെ തട്ടുകടയ്ക്ക് മുന്നില്‍ നിര്‍ത്തിയത്. എങ്ങും ചായയില്ല. മരച്ചീനി പുഴുങ്ങിയതും പോത്തിറച്ചിയും കോഴിപാര്‍ട്‌സ്
കറിയും. മലപ്പുറത്തിന്റെ സായാഹ്ന ഭക്ഷണം. പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് മുക്കാലി കഴിഞ്ഞ് ഗൂളിക്കടവിലെത്തുമ്പോള്‍ രാത്രി ഒമ്പതു മണി. ഹോട്ടല്‍ ‘തലശ്ശേരി
മാത്രം തുറന്നിരിപ്പുണ്ട.് രാത്രി ഭക്ഷണം കഴിഞ്ഞ് ബുക്കുചെയ്ത ഗസ്റ്റ് ഹൗസിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ അഹാഡ്‌സിലെ ഒരു ജീവനക്കാരന്‍ വണ്ടിയുമായി കൂടെ
കൂടെ വന്നു. ഒറ്റയ്ക്ക് പോയാല്‍ ചിലപ്പോള്‍ ചുറ്റിപ്പോവും.

LEAVE A REPLY